SignIn
Kerala Kaumudi Online
Friday, 23 October 2026 9.26 PM IST

കുറ്റിപ്പുറം റോഡ് റീടെൻഡറിൽ: പൂർത്തിയാക്കാൻ 270 ദിവസം

1

തൃശൂർ: പ്രവൃത്തിയിൽ അലംഭാവം കാട്ടിയതിനെ തുടർന്ന് കരാറുകാരനെ ഒഴിവാക്കിയിരുന്ന തൃശൂർ - കുറ്റിപ്പുറം റോഡ് പ്രവൃത്തി കെ.എസ്.ടി.പി റീടെൻഡർ ചെയ്തു. 166.89 കോടി രൂപയ്ക്കാണ് റീടെൻഡർ. 270 ദിവസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. ഒരു മാസം ടെൻഡർ സമർപ്പിക്കാൻ അവസരമുണ്ട്. ഒക്ടോബർ നാലിന് ടെൻഡർ ഓപ്പൺ ചെയ്യും. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണം. ഈ റോഡ് പ്രവൃത്തിയിൽ വേണ്ടത്ര പുരോഗതിയില്ലെന്ന് വ്യക്തമായതിനെ തുടർന്ന് മന്ത്രി മുഹമ്മദ് റിയാസ് കരാറുകാർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകി. തുടർന്ന് കെ.എസ്.ടി.പി അധികൃതർ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ റദ്ദാക്കി. ജർമ്മൻ ബാങ്കിന്റെയും റീബിൽഡ് കേരളയുടെയും അനുമതിക്ക് ശേഷമാണ് റീടെൻഡർ ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL