SignIn
Kerala Kaumudi Online
Friday, 23 October 2026 9.27 PM IST

വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി പ്രദർശനം

1

തൃശൂർ : ഗ്രീൻ വാരിയേഴ്‌സ് വാട്സ് ആപ് ഗ്രൂപ്പിന്റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി പ്രദർശനം 'വന്യ' 5 മുതൽ 8 വരെ ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ നടക്കും. ഇന്ത്യയിലെ 55 വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നെടുത്ത വിവിധയിനം പക്ഷിമൃഗാദികളുടെ ചിത്രങ്ങളിൽ 73 എണ്ണം പ്രദർശിപ്പിക്കും. വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ലക്ഷ്യമിട്ട് പ്രദർശനത്തിനൊപ്പം ഫോട്ടോകളുടെ വിൽപ്പനയും സംഘടിപ്പിക്കും. 5ന് 11.30ന് നടിയും ഗായികയുമായ അനാർക്കലി മരക്കാർ പ്രദർശനം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ കെ.നൗഷാദ്, അനിത് കുമാർ, പി.മധുസൂദനൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL