
തൃശൂർ: സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ പി.ടി.എ പ്രസിഡന്റുമാർക്ക് ശിൽപ്പശാല സംഘടിപ്പിച്ചു. കോഴിക്കോട് സർവകലാശാല സിൻഡിക്കേറ്റംഗം ഡോ.കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ.അജിത കുമാരി അദ്ധ്യക്ഷയായി. 9, 10, 11, 12 തിയതികളിലായി 14 കേന്ദ്രങ്ങളിൽ പി.ടി.എ പ്രസിഡന്റുമാരുടെ പരിശീലനം സംഘടിപ്പിക്കും. നാല് ദിവസമായി ജില്ലയിലെ 1028 സ്കൂളുകളിലെ പി.ടി.എ പ്രസിഡന്റുമാരുടെ പരിശീലനം പൂർത്തിയാക്കും. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി.വി.മദനമോഹനൻ, സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി അസി. കോർഡിനേറ്റർ വി.മനോജ്, ടി.എസ്.സജീവൻ, പി.എസ്.ഷൈജു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |