SignIn
Kerala Kaumudi Online
Friday, 23 October 2026 7.03 PM IST

കുടുംബശ്രീ ജില്ലാതല ഓണം വിപണനമേളയ്ക്ക് തുടക്കം

1

തൃശൂർ: കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന ഓണം വിപണനമേള തൃശൂർ കളക്ടറേറ്റ് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. കളക്ടർ അർജുൻ പാണ്ഡ്യൻ ആദ്യവിൽപ്പന നിർവഹിച്ചു. ഓണത്തിന് പുതുരുചി പകരാൻ സ്വന്തം ബ്രാൻഡായ ഫ്രഷ് ബൈറ്റ്‌സിന്റെ ശർക്കര വരട്ടിയും കായ വറുത്തതും, ബ്രാൻഡഡ് കറി പൗഡറുകൾ ഉൾപ്പെടെ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി വിളവെടുത്ത പച്ചക്കറികളും കുടുംബശ്രീ യൂണിറ്റുകളുടെ കുത്താമ്പുള്ളി കൈത്തറി ഉത്പന്നങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, വിവിധതരം ചിപ്‌സുകൾ, അച്ചാറുകൾ, സ്‌ക്വാഷുകൾ, കൊണ്ടാട്ടങ്ങൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, ആഭരണങ്ങളും കരകൗശല വസ്തുക്കൾ, സ്‌നാക്‌സുകൾ അടങ്ങിയിട്ടുള്ള വിവിധ കൗണ്ടറുകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഓണവിപണി ആരംഭിച്ചിരിക്കുന്നത്. കുടുംബശ്രീ അസി. ജില്ലാ മിഷൻ കോ- ഓർഡിനേറ്റർമാരായ കെ. രാധാകൃഷ്ണൻ, എ. സിജുകുമാർ, ജില്ലാ പ്രോഗ്രാം മാനേജർമാരായ ശോഭു നാരായണൻ, വിജയകൃഷ്ണൻ, പങ്കെടുത്തു. 13 വരെ ഓണം വിപണന മേളയുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL