SignIn
Kerala Kaumudi Online
Friday, 23 October 2026 7.04 PM IST

അനുരഞ്ജന ചർച്ച പരാജയം; ഓട്ടുകമ്പനി തൊഴിലാളികൾ 25 മുതൽ പണിമുടക്കിലേക്ക്

1

പുതുക്കാട്: ജില്ലയിലെ ഓട്ടുകമ്പനി തൊഴിലാളികൾ സെപ്തംബർ 25 മുതൽ പണിമുടക്കും. ബോണസ് നിശ്ചയിക്കുന്നതിനായി എറണാകുളം ഡെപ്യൂട്ടി ലേബർ കമ്മിഷണർ എം.വി ഷീല വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ച വീണ്ടും പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് സമരം നടത്താൻ തൊഴിലാളി യൂണിയനുകൾ തീരുമാനിച്ചത്.
ഇത്തവണ 15% ബോണസ് മാത്രമേ നൽകാനാകൂവെന്ന തീരുമാനത്തിലാണ് ഓട്ടുകമ്പനി ഉടമകൾ. തൊഴിലാളികളുടെ ബോണസ് നിരന്തരം വെട്ടിക്കുറയ്ക്കാനുള്ള ഉടമകളുടെ തീരുമാനം അംഗീകരിക്കാനാകില്ലെന്നും കഴിഞ്ഞ വർഷം തീരുമാനിച്ച പതിനാറര ശതമാനം ബോണസ് തൊഴിലാളികൾക്ക് നൽകണമെന്നും യുണിയനുകൾ ആവശ്യപ്പെട്ടു. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ തർക്കം ലേബർ കമ്മിഷണർക്ക് വിടുമെന്ന് ഡെപ്യൂട്ടി ലേബർ കമ്മിഷണർ അറിയിച്ചു.

തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് എ.വി. ചന്ദ്രൻ, പി.ജി. മോഹനൻ, കെ.എം. അക്ബർ, പി. ഗോപിനാഥൻ, ടി.സി. മോഹനൻ എന്നിവരും ഉടമകളെ പ്രതിനിധീകരിച്ച് സെൻട്രൽ കേരള ടൈൽ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് ജെ. മഞ്ഞളി, ഭാരവാഹികളായ സി.പി. ചന്ദ്രൻ, വി.കെ. രവികുമാർ, ജോസ്, രാമദാസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL