തൃശൂർ: കേരളകൗമുദിയുടെ 113-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ കോ - ഓപറേറ്റീവ് കമ്മ്യൂണിന്റെ ഭാഗമായി, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ സഹകരണമന്ത്രി വി.എൻ. വാസവൻ ആദരിച്ചു. അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്, പാണഞ്ചേരി പഞ്ചായത്ത് മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് കോ- ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് റോയ് കെ. ദേവസി, അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി, മഹത് ആയുർവേദ മാനേജിംഗ് ഡയറക്ടർ വി.എം. മൊയ്തീൻ കുട്ടി, വേദാംഗ ജ്യോതിഷ തത്വാചാര്യ ഡോ. കെ. രവീന്ദ്രൻ, ചാലക്കുടി താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ടി.കെ. ആദിത്യ വർമ്മ, ചാലക്കുടി നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ബിജു എസ്. ചിറയത്ത്, വടക്കാഞ്ചേരി ബ്ലോക്ക് മൾട്ടി പർപ്പസ് കോ- ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഇ.കെ. ദിവാകരൻ, അമല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിനു വേണ്ടി ജോ. ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, പബ്‌ളിക് റിലേഷൻസ് ഓഫീസർ ജോസഫ് വർഗീസ്, ഡോ. പൽപ്പു ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി റിഷി പൽപ്പു, പാറളം സോഷ്യൽ വെൽഫയർ സഹകരണ സംഘം പ്രസിഡന്റ് സി.ഒ. ജേയ്ക്കബ്, കേരള ബാങ്ക് റിട്ട. സീനിയർ എക്‌സിക്യൂട്ടിവ് ഓഫീസർ കെ.വി. അശോകൻ, ബി.എൽ.എം. ഹൗസിംഗ് സൊസൈറ്റി ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർ നവീൻ എസ്. നായർ, ഡെപ്യൂട്ടി ജനറൽ മാനേജർ കെ.എം. സുധീർ എന്നിവരാണ് ആദരമേറ്റുവാങ്ങിയത്. തുടർന്ന് നടന്ന ഓണാഘോഷത്തിലും ഓണസദ്യയിലും മന്ത്രി അടക്കമുള്ള പ്രമുഖർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |