
തൃശൂർ: വി.കെ.മോഹനൻ കാർഷിക സംസ്‌കൃതിയുടെ നേതൃത്വത്തിൽ ഓണച്ചന്തകൾക്ക് തുടക്കം. തൃശൂർ പടിഞ്ഞാറെക്കോട്ടയിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാറാമ്മ റോബ്‌സണ് പച്ചക്കറികൾ നൽകി മന്ത്രി കെ.രാജൻ ആദ്യ വിൽപ്പന നിർവഹിച്ചു. വി.കെ.മോഹനൻ കാർഷിക സംസ്‌കൃതി ചെയർമാൻ അഡ്വ.വി.എസ്.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഒളരി സെന്ററിലെയും പെരിങ്ങോട്ടുകരയിലെയും ഓണച്ചന്തകൾ അഡ്വ.വി.എസ്.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഒളരിയിൽ ജോസഫ് പുന്നമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. പെരിങ്ങോട്ടുകരയിൽ കെ.കെ.രാജേന്ദ്ര ബാബു അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് ആരംഭിച്ച ഓണച്ചന്ത ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് ഉദ്ഘാടനം ചെയ്തു. ഉത്രാട നാളിൽ രാത്രി വൈകിയും പ്രവർത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |