SignIn
Kerala Kaumudi Online
Friday, 23 October 2026 11.49 AM IST

ഇറ്റ്‌ഫോക് 2025; അപേക്ഷകൾ ക്ഷണിച്ചു

1

തൃശൂർ: പതിനഞ്ചാം അന്താരാഷ്ട്ര നാടകോത്സവത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. 2025 ഫെബ്രുവരിയിൽ നടക്കുന്ന അടുത്ത നാടകോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാസംഘങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും കേരള സംഗീത നാടക അക്കാഡമി അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. മുൻപ് ഇറ്റ്‌ഫോക്കിൽ പങ്കെടുത്ത അവതരണങ്ങൾക്കും, ഒന്നിൽ കൂടുതൽ തവണ അപേക്ഷിച്ച അവതരണങ്ങൾക്കും വീണ്ടും അപേക്ഷിക്കാൻ അർഹതയില്ല. ഇറ്റ്‌ഫോക്കിന്റെ വെബ്‌സൈറ്റായ thetarefestivalkerala.com ൽ അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ലഭ്യമാണ്. നാടകത്തെയും നാടകസംഘത്തെയും കുറിച്ചുള്ള വിശദാംശങ്ങളും അവതരണത്തിന്റെ വീഡിയോ പതിപ്പും അപേക്ഷയോടൊപ്പം നൽകണം. പൂർണവിവരങ്ങൾ നൽകാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല. ഒക്ടോബർ 31 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക. കൂടുതൽ വിവരങ്ങൾക്ക് mailitfok@gmail.com എന്ന വിലാസത്തിലോ 8593886482 എന്ന നമ്പറിലോ ബന്ധപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL