SignIn
Kerala Kaumudi Online
Friday, 23 October 2026 12.59 PM IST

ഷോക്കേറ്റ് മരണം തുടർക്കഥ: സുരക്ഷയൊരുക്കാതെ കെ.എസ്.ഇ.ബി

1

തൃശൂർ: ജോലിക്കിടെ ഷോക്കേറ്റ് ലൈൻമാന്മാർ മരിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചിട്ടും കെ.എസ്.ഇ.ബി സുരക്ഷാ നടപടി ശക്തമാക്കുന്നില്ലെന്ന് ആക്ഷേപം. രണ്ട് ലൈനുകൾ യോജിക്കുന്ന ഇന്റർലിങ്ക്ഡ് പോസ്റ്റുകളിൽ സൂചനാ ബോർഡ് വയ്ക്കുക, ഇതിന്റെ ഇരു ദിശയിലുമുള്ള വൈദ്യുതി കണക്‌ഷൻ കുറച്ചുദൂരം സ്ഥിരമായി വിച്ഛേദിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കുന്നില്ല.

സുരക്ഷാ യോഗങ്ങളിൽ ഇക്കാര്യങ്ങൾ നിരവധി തവണ ഉന്നയിച്ചെങ്കിലും അധികൃതർക്ക് കുലുക്കമില്ലെന്നാണ് ജീവനക്കാരുടെ കുറ്റപ്പെടുത്തൽ. സംസ്ഥാനത്ത് മൂന്ന് മാസത്തിനിടെ പത്ത് പേർ ഷോക്കേറ്റ് മരിച്ചു. ലൈനിൽ ജോലി ചെയ്യുമ്പോൾ ഷോക്കേറ്റും വൈദ്യുതി പോസ്റ്റ് തോളിലമർന്ന് പരിക്കേറ്റും പോസ്റ്റിൽ നിന്ന് വീണും ഒക്കെയാണ് മരണം. കൂടുതൽ പേരും ഷോക്കേറ്റാണ് മരിച്ചത്. കൂടുതലും ലൈൻമാന്മാർ.
2021ൽ 76 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 2011മുതൽ പത്ത് കൊല്ലത്തിനിടെ മരിച്ചവരുടെ എണ്ണം 1,894 ആണ്. ഇവരിൽ 297 പേർ കെ.എസ്.ഇ.ബി ജീവനക്കാരാണ്. 160 കരാർ ജീവനക്കാരും 137 സ്ഥിരം ജീവനക്കാരും. 2011ലാണ് കൂടുതൽ പേർ മരിച്ചത് 210. മരണമുണ്ടാകുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുത്ത് തടിതപ്പുകയാണ് ബോർഡ്. സ്ഥിരമായ സുരക്ഷാക്രമീകരണമൊരുക്കുന്നില്ല.


മരിച്ചവർ: തീയതി, പേര്, സെക്ഷൻ

മേയ് 13: കെ.പ്രദീപ് കുമാർ, പാലക്കാട് പുത്തൂർ

മേയ് 13: മുസ്തഫ, കോഴിക്കോട് പന്തീരാങ്കാവ്
മേയ് 26: അനസ്, പീരുമേട്
ജൂൺ 14: രജ്ഞിത്ത്, പാലക്കാട് കൊല്ലങ്കോട്

ജൂൺ 18: മൈക്കിൾ, വൈക്കം തലയാഴം

ജൂൺ 24: ഷാനവാസ്, പട്ടാഴി

ജൂലായ് 19: ജയദേവൻ, അതിരമ്പുഴ

ജൂലായ് 22: സെൽവകുമാർ പുനലൂർ

ജൂലായ് 22: സുരേഷ്, കൊല്ലം ശക്തികുളങ്ങര

ആഗസ്റ്റ് 12: സന്തോഷ് കാസർകോട്, കാക്കയങ്ങാട്

പ്രശ്‌നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കണം. ശക്തമായ സുരക്ഷാ ക്രമീകരണമുണ്ടാക്കണം.

- പി.ജി. പ്രസാദ്, വക്താവ്, കേരള ഇലക്ട്രിസിറ്റി എക്‌സിക്യുട്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL