തൃശൂർ : കേരളത്തിൽ രാഷ്ട്രീയ ബദലായി ജനങ്ങൾ ആം ആദ്മിയെ ആവശ്യപ്പെടുന്നുവെന്ന് ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത. ജനക്ഷേമ മുന്നേറ്റ സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്‌നങ്ങൾ കേരളത്തിൽ പാർട്ടി ഏറ്റെടുത്ത രീതിയും ജനങ്ങൾക്കായി പാർട്ടി പ്രവർത്തിക്കുന്ന രീതിയും മികച്ചതാണ്. ആം ആദ്മിയാണ് ശരിയായ ബദലെന്ന് ജനം വിശ്വസിക്കുന്നതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആളുകൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഡൽഹി, പഞ്ചാബ് മാതൃക കേരളത്തിലും നടപ്പാക്കാനാകുമെന്ന് പാർട്ടിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അഡ്വ.വിനോദ് മാത്യുവിൽസൺ അദ്ധ്യക്ഷത വഹിച്ചു. അരുൺ.എ.ആർ, സി.ആർ.നീലകണ്ഠൻ, ഡോ.സെലിൻ ഫിലിപ്പ്, നവീൻ ജി.നാദാമണി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |