SignIn
Kerala Kaumudi Online
Friday, 23 October 2026 6.18 AM IST

ഖാദി നൂൽപ്പ് തൊഴിലാളികളെ വേർതിരിക്കരുതെന്ന്

1

തൃശൂർ: ശമ്പള വർദ്ധനവിന്റെ കാര്യത്തിൽ ഖാദി തൊഴിലാളികളുടെയും നൂൽപ്പ് തൊഴിലാളികളെയും വേർതിരിക്കരുതെന്ന് ആവശ്യപ്പെട്ട് ഖാദി വർക്കേഴ്‌സ് ഫെഡറേഷൻ ഖാദി ഗ്രാമവ്യവസായ സംസ്ഥാന ഡയറക്ടർക്ക് പരാതി നൽകി. നൂൽപ്പ് തൊഴിലാളികൾക്ക് 25 ശതമാനവും നെയ്ത്ത് തൊഴിലാളികൾക്ക് ഏഴ് ശതമാനവും കൂലി വർദ്ധനവ് നൽകുമെന്ന് ഖാദി കമ്മിഷൻ ചെയർമാൻ പ്രഖ്യാപിച്ചതിലാണ് വേർതിരിവുള്ളത്. ഈ വേർതിരിവ് കഴിഞ്ഞ കോസ്റ്റ് ചാർട്ട് വർദ്ധനയിലുമുണ്ടായി. ഇത്തരം വേർതിരിവ് ഖാദി മേഖലയിൽ നിന്ന് തൊഴിലാളികളെ അകറ്റുമെന്ന് ഫെഡറേഷൻ പ്രസിഡന്റ് ജോസഫ് പെരുമ്പിള്ളി പറഞ്ഞു. 25 ശതമാനം കൂലി വർദ്ധനവ് ഖാദി തൊഴിലാളികൾക്ക് പൊതുവായി നൽകണമെന്ന് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL