
കുഴിക്കാട്ടുശ്ശേരി : നിർമ്മാതാവിന് പോലും നിയന്ത്രണമില്ലാത്ത വിധം മലയാള സിനിമാ മേഖല ഇടനിലക്കാരായ മാഫിയാ സംഘത്തിന്റെ കൈപ്പിടിയിലാണെന്ന് ഡബ്ലിയു.സി.സി അംഗവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ നടി ജോളി ചിറയത്ത്. കുഴിക്കാട്ടുശ്ശേരി ഗ്രാമിക ചർച്ചാവേദിയുടെ 'തൊഴിലിടത്തിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ' എന്ന വിഷയത്തിൽ നടന്ന പ്രഭാഷണവും സംവാദവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
അതുകൊണ്ടാണ് ആത്മഹത്യാപരമായ തൊഴിലിടമായി അത് മാറുന്നത്. ഈ തൊഴിലിടത്തിന് യോജിച്ച സേവന - വേതന വ്യവസ്ഥകളും നിയമങ്ങളും ഉണ്ടാകേണ്ടതുണ്ട്. ഏത് പാർട്ടി ഭരിച്ചാലും സ്ത്രീകൾ എന്നും പ്രതിപക്ഷത്താണ്. കേരളത്തിലെ സമസ്ത മേഖലകളിലും നിറഞ്ഞുനിൽക്കുന്നത് പുരുഷ ബോധമാണ്. വിഷാദരോഗത്തിന് മരുന്ന് കഴിക്കുന്ന സ്ത്രീകൾ ഏറ്റവുമധികമുള്ള സംസ്ഥാനമായി നമ്മൾ മാറിയതിന് പിന്നിൽ ഈ കുടുംബഘടനയാണെന്നും ഈ ഘടന പൊളിച്ചെഴുതിയേ തീരൂവെന്നും അവർ പറഞ്ഞു. പ്രൊഫ.കുസുമം ജോസഫ് അദ്ധ്യക്ഷയായി. ഹൈക്കോടതി അഭിഭാഷക അഡ്വ.ടി.ബി.മിനി മുഖ്യപ്രഭാഷണം നടത്തി. ഇമ്മാനുവൽ മെറ്റിൽസ്, സിന്റോ കോങ്കോത്ത്, മേരി തോമസ്, ഇ.സി.സതി, നിമ്‌നഗ, ഫാ.ജോൺ കവലക്കാട്ട്, പി.കെ.ഗണേഷ്, ലതിക ചെങ്ങന്നൂർ, സി.ഐ.നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |