SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 AM IST

പുത്തൂർ സ്‌കൂളിൽ കലോത്സവം

puthur-

തൃശൂർ: പുത്തൂർ ഗവ. എൽ.പി സ്‌കൂളിൽ നടന്ന കലോത്സവത്തിന്റെ ഉദ്ഘാടനം പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. സജിത്ത് അദ്ധ്യക്ഷനായി. വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി സന്ദീപ് പുത്തൂർ മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് റിംസി ജോസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിബി വർഗീസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നളിനി വിശ്വംഭരൻ, പി.ടി.എ പ്രസിഡന്റ് ചിന്തു ചന്ദ്രൻ, എം.പി.ടി.എ പ്രസിഡന്റ് മേഘ സുമേഷ്, എസ്.എം.സി വൈസ് ചെയർമാൻ മാർവിൻ മൈക്കിൾ, പി.ടി.എ വൈസ് പ്രസിഡന്റ് ടി.എ. വിജയൻ, എം.പി.ടി.എ വൈസ് പ്രസിഡന്റ് അനു സോണി കൺവീനർ സൗമ്യ സുഗതൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL