തൃശൂർ: കെ.എസ് പാൽ നിർമ്മാതാക്കളായ കെ.എസ്.ഇ ലിമിറ്റഡിന്റെ കോനിക്കര ഡയറി ഡിവിഷൻ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിൽ 3600 രൂപയുടെ വർദ്ധനവ് നൽകാൻ മാനേജ്മെന്റും തൊഴിലാളി യൂണിയൻ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനം. കുടിശ്ശിക ഉൾപ്പെടെ അടുത്ത മാസത്തെ ശമ്പളത്തോടൊപ്പം നൽകും. മൂന്ന് വർഷമാണ് കരാർ കാലാവധി. കെ.എസ്.ഇ ലിമിറ്റഡ് എം.ഡി എം.പി. ജാക്സൺ, എക്സിക്യൂട്ടിവ് ഡയറക്ടർ പോൾ ഫ്രാൻസിസ്, ജി.എം. അനിൽ, ഫിനാൻസ് മാനേജർ സെന്തിൽകുമാർ നല്ലമുത്ത്, കെ.എസ്.ഇ ലേബർ യൂണിയൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി പി.ജി. മോഹനൻ, പ്രസിഡന്റ് എ.എസ്. ലോറൻസ്, എംപ്ലോയീസ് യൂണിയൻ (ഐ.എൻ.ടി.യു.സി) പ്രസിഡന്റ് എം.കെ. പോൾസൺ, സെക്രട്ടറി പി.എസ്. കുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |