SignIn
Kerala Kaumudi Online
Friday, 23 October 2026 4.47 AM IST

അമേരിക്കൻ വിദഗ്ദ്ധ സംഘം അമല ആയുർവേദ ആശുപത്രിയിൽ

1

തൃശൂർ: അമേരിക്കയിലെ ഫാ. ജോസ് പരത്തനാളിന്റെ നേതൃത്വത്തിൽ കാലിഫോർണിയ, റോഡ് ഐലൻഡ്, ലാസ് വെഗാസ് എന്നീ സ്റ്റേറ്റുകളിൽ നിന്നുള്ള വിദഗ്ദ്ധ സംഘം അമല ആയുർവേദ ആശുപത്രി സന്ദർശിച്ചു. അമല ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കലും ആശുപത്രി അധികൃതരും ചേർന്ന് സംഘത്തെ സ്വീകരിച്ചു. ആയുർവേദത്തെക്കുറിച്ച് വിശദവിവരങ്ങൾ ശേഖരിക്കലും ആയുർവേദത്തിന്റെ പ്രായോഗിക രീതികൾ മനസിലാക്കലുമായിരുന്നു സന്ദർശനോദ്ദേശ്യം. വിവരശേഖരണത്തിന്റെ ഭാഗമായി ജി.എം.പി അംഗീകൃത മരുന്ന് നിർമാണശാലയിലും ഔഷധസസ്യ തോട്ടത്തിലും,പഞ്ചകർമ ചികിത്സാ വിഭാഗത്തിലും സന്ദർശനം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL