SignIn
Kerala Kaumudi Online
Friday, 23 October 2026 6.35 PM IST

കൂർക്കഞ്ചേരിയിൽ വിദ്യാരംഭം നടത്തി

1

തൃശൂർ: കൂർക്കഞ്ചേരി എസ്.എൻ.ബി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീമാഹേശ്വര ക്ഷേത്രത്തിൽ പ്രത്യേകം ഒരുക്കിയ സരസ്വതി മണ്ഡപത്തിൽ എഴുത്തിനിരുത്തൽ ചടങ്ങ് നടന്നു. ക്ഷേത്രം മേൽശാന്തി വി.കെ.രമേഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നിരവധി കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. ക്ഷേത്രത്തിൽ വിദ്യാരാജഗോപാല മന്ത്രാർച്ചനയും നടന്നു. എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് വിനേഷ് തയ്യിൽ, വൈസ് പ്രസിഡന്റ് കെ.കെ.ജയൻ കൂനമ്പാടൻ, സെക്രട്ടറി ജിനേഷ് കെ.വിശ്വനാഥൻ, അസി.സെക്രട്ടറി സന്തോഷ് കിളവൻപറമ്പിൽ, ട്രഷറർ സുനിൽകുമാർ പയ്യപ്പാടൻ, കൺവീനർ പി.ബി.അനൂപ്കുമാർ പാമ്പുംകാട്ടിൽ, സദാനന്ദൻ വാഴപ്പള്ളി, കെ.ആർ.മോഹനൻ, പ്രസന്നൻ കോലഴിക്കാരൻ, പ്രകാശൻ കൂട്ടാല, കെ.കെ.മുകുന്ദൻ കുരുമ്പേപറമ്പിൽ, ഉന്മേഷ് പാറയിൽ, ടി.ആർ.രെഞ്ചു തൈപ്പറമ്പത്ത്, പ്രസാദ് പരാരത്ത് തുടങ്ങിയവർ നേതൃത്വം നൽകി. പ്രസാദവും സമ്മാനവും വിതരണം ചെയ്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, KOORKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL