SignIn
Kerala Kaumudi Online
Friday, 23 October 2026 5.35 PM IST

മീരാ മഹോത്സവത്തിൽ ശരണ്യ സഹസ്രയുടെ കഥക്

meera

തൃശൂർ: കേരളത്തിന്റെ അഭിമാനമായി മീരാ മഹോത്സവത്തിൽ ശരണ്യ സഹസ്രയുടെ കഥക്. കേന്ദ്ര സംഗീതനാടക അക്കാഡമിയുടെയും കേന്ദ്ര സർക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന്റെയും ക്ഷണം സ്വീകരിച്ചാണ് ശരണ്യ മീരാ മഹോത്സവത്തിനെത്തിയത്. ശരണ്യ സംവിധാനം ചെയ്ത 'പ്രേം രംഗ് മീരാ' അരങ്ങിലെത്തിയപ്പോൾ പ്രേക്ഷകർ പ്രണയത്തിന്റെയും ഭക്തിയുടെയും അനുഭൂതി അനുഭവിച്ചു. സാങ്കേതിക മികവ്, വൈകാരിക ആഴം, സൂക്ഷ്മമായ കഥപറച്ചിൽ എന്നിവ ആകർഷകമായി. കേരളം ആസ്ഥാനമായുള്ള കഥക് നൃത്ത സ്ഥാപനമാണ് ശരണ്യയുടെ സഹസ്ര കഥക് റെപ്പർട്ടറി. മീരാ മഹോത്സവത്തിൽ 'പ്രേം രംഗ് മീര' അവതരിപ്പിക്കാൻ ക്ഷണിച്ചതിൽ അഭിമാനമുണ്ടെന്ന് ആർടിസ്റ്റിക് ഡയറക്ടർ ശരണ്യ പറഞ്ഞു. മീരാ ബായിയുടെ കാലാതീതമായ ചൈതന്യത്തിനും കൃഷ്ണനോടുള്ള അചഞ്ചലമായ സമർപ്പണത്തിനുമുള്ള ആദരവാണ് നൃത്തശില്പം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, SARANYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL