
പുതുക്കാട് : പുരോഗമന കലാസാഹിത്യ സംഘം കൊടകര മേഖലാ കമ്മറ്റിയുടെയും, എഴുത്തകത്തിന്റെയും ആഭിമുഖ്യത്തിൽ കഥയെഴുത്തുകാരുടെ കൂട്ടായ്മയായ കഥാതല്പം സംഗമം സംഘടിപ്പിച്ചു. അശോകൻ ചെരുവിൽ ഉദ്ഘാടനം ചെയ്തു. കഥാതല്പം എഴുത്തുകാരുടെ 35 കഥകളുടെ സമാഹാരവും, കെ.സുധാകരന്റെ കൊച്ചിലാൻ പാപ്പൻ എന്ന കഥാസമാഹാരവും അശോകൻ ചെരുവിൽ പ്രകാശനം ചെയ്തു. ഇ.ഡി.ഡേവീസ്, കൃഷ്ണൻ സൗപർണ്ണിക എന്നിവർ ഏറ്റുവാങ്ങി. യു.കെ.സുരേഷ് കുമാർ അദ്ധ്യക്ഷനായി. ഡോ.സി.രാവുണ്ണി മുഖ്യാതിഥിയായി. കഥയിൽ നിന്ന് തിരക്കഥയിലേക്ക് എന്ന വിഷയത്തിൽ സന്തോഷ് എച്ചിക്കാനം പ്രഭാഷണം നടത്തി. അബുദാബി ശക്തി അവാർഡ് ജേതാവ് മഞ്ജു വൈഖരിയെയും, ശ്രീജ വിധുവിനെയും ആദരിച്ചു. സി.പി.സജീവൻ, ജലീൽ ടി.കുന്നത്ത്, ഇ.ഡി.ഡേവീസ്, രാജൻ നെല്ലായി, കെ.സുധാകരൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ സെക്രട്ടറി എം.കെ.മനോഹരൻ കഥാരചനയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള പുരസ്‌കാരം വിതരണം ചെയ്തു. കെ.രമ അദ്ധ്യക്ഷയായി. കഥാരചനയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ സുധീഷ് ചന്ദ്രൻ, ടി.ഐ.ഭരതൻ, സീന നവാസ് എന്നിവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |