SignIn
Kerala Kaumudi Online
Friday, 23 October 2026 9.26 PM IST

അയനം എ. അയ്യപ്പൻ കവിതാപുരസ്‌കാരത്തിന് കൃതികൾ ക്ഷണിക്കുന്നു

1

തൃശൂർ: കവി എ. അയ്യപ്പന്റെ ഓർമ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏർപ്പെടുത്തിയ പതിമൂന്നാം അയനം എ. അയ്യപ്പൻ കവിതാപുരസ്‌കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. 2021 ജനുവരി മുതൽ 2024 ആഗസ്റ്റ് വരെ ആദ്യപതിപ്പായി പുറത്തിറങ്ങിയ മലയാള കവിതാസമാഹാരത്തിനാണ് പുരസ്‌കാരം നൽകുന്നത്. 11111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തുകാർക്കും പ്രസാധകർക്കും വായനക്കാർക്കും പുസ്തകങ്ങൾ അയയ്ക്കാം. പുസ്തകത്തിന്റെ നാല് കോപ്പികൾ വിജേഷ് എടക്കുന്നി, ചെയർമാൻ, അയനം സാംസ്‌കാരിക വേദി, അയനം ഡോ. സുകുമാർ അഴീക്കോട് ഇടം, ചേലൂർ സെവൻത്ത് അവന്യൂ, റൂം നമ്പർ 5 സി, കോരപ്പത്ത് ലെയിൻ, തൃശൂർ 20. മൊബൈൽ 9388922024 എന്ന വിലാസത്തിൽ 2024 നവംബർ 20ന് മുമ്പായി ലഭിച്ചിരിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL