തൃശൂർ: തിരഞ്ഞെടുപ്പ് കളത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ.പ്രദീപും സജീവമായതോടെ, ചേലക്കരയിൽ പ്രചാരണം പൊടിപാറുന്നു. ചേലക്കരയിലെ ജനങ്ങളോട് പറയാൻ ഉദ്ദേശിക്കുന്നത് വികസനമാണെന്ന് ആവർത്തിച്ച് പറഞ്ഞാണ് യു.ആർ.പ്രദീപ് പ്രചാരണ വേദിയിലെത്തുന്നത്. ജന്മനാട് ഉൾപ്പെടുന്ന ദേശമംഗലം പഞ്ചായത്തിലായിരുന്നു വോട്ട് തേടിയത്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ സംഘടനാ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ ഇടത് ക്യാമ്പ്, ചേലക്കരയിൽ റോഡ് ഷോ ശക്തിപ്രകടനമാക്കി മാറ്റി. പാർട്ടി സമ്മേളനങ്ങൾ ക്രമീകരിച്ച് ജില്ലാ നേതാക്കൾ ചേലക്കരയിലുണ്ടാകും. നാമനിർദ്ദേശ പത്രിക നൽകുന്നതിന് മുൻപായി പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ഈയാഴ്ച ചേലക്കരയിലെത്തിയേക്കും. യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് രാവിലെ പാണക്കാട്ടെത്തി നേതാക്കളുമായി ചർച്ച നടത്തി.
തുടർന്ന് മണ്ഡലത്തിലേയ്ക്ക് തിരിച്ചു. ഇന്ന് പള്ളികൾ കേന്ദ്രീകരിച്ച് പ്രചാരണത്തിന് തുടക്കം കുറിക്കും. രാവിലെ ഏഴരയോടെ മണലാടി പള്ളിയിലാണ് ആദ്യപര്യടനം. ചേലക്കര ആർ.സി ചർച്ച്, യാക്കോബായ ഓർത്തഡോക്‌സ് പള്ളികൾ, 10.15 ന് വട്ടുള്ളി, 11.45 ന് മുള്ളൂർക്കര സെന്റ് ആന്റണീസ് ചർച്ച്, 12.30 വരവൂർ മഖാം, 3.30 വരെ വരവൂർ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് പ്രചാരണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |