SignIn
Kerala Kaumudi Online
Friday, 23 October 2026 8.00 AM IST

വെടിക്കെട്ട് തകർക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിന്മാറണം: സി.പി.ഐ

1

തൃശൂർ: സുരക്ഷയുടെ പേരിൽ തൃശൂർ പൂരം വെടിക്കെട്ടിന് നിയന്ത്രണങ്ങൾ ശക്തമാക്കാനും വ്യവസ്ഥകൾ കടുപ്പിക്കാനുമുള്ള നീക്കത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്ന് സി.പി.ഐ. പെസോയുടെ ഈ റിപ്പോർട്ട് കേന്ദ്രസർക്കാർ തള്ളിക്കളയണമെന്നും വ്യവസ്ഥകളിൽ ഇളവ് നൽകി പൂരവും വെടിക്കെട്ടും സുഖമായി കാണാനുള്ള നടപടിയെടുക്കണമെന്നും ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പെട്രോളിയം വകുപ്പിന്റെ ചുമതലയുള്ള തൃശൂരിന്റെ ജനപ്രതിനിധി കൂടിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യത്തിൽ ശക്തമായി ഇടപ്പെടണം. പെസോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൂരം നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാനും വ്യവസ്ഥകൾ കടുപ്പിക്കാനുമുള്ള നീക്കം നടക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്ന സഹചര്യത്തിലാണ് ആവശ്യമുന്നയിച്ചത്.

പൂരം വെടിക്കെട്ട് കൂടുതൽ അടുത്തുനിന്ന് കാണാനും നിലവിലുള്ള വ്യവസ്ഥകൾ ഇളവ് ചെയ്യാനുള്ള നടപടികൾ ഉണ്ടാകണമെന്ന് ജനപ്രതിനിധികളും പൂരം സംഘാടകരും ആവശ്യപ്പെടുന്ന സമയത്താണ് വ്യവസ്ഥകൾ കടുപ്പിച്ച് നിയന്ത്രണങ്ങൾ കൂടുതൽ കൊണ്ടുവരാൻ ശ്രമിക്കുന്നതെന്ന് സി.പി.ഐ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL