തൃശൂർ: കൂർക്കഞ്ചേരി - കുറുപ്പം റോഡ് കോൺക്രീറ്റിംഗിന്റെ ഭാഗമായി ഇന്ന് മുതൽ ഗതാഗതം ക്രമീകരിക്കും. കൂർക്കഞ്ചേരി മുതൽ മെട്രോ വരെയുള്ള ഭാഗം കോൺക്രീറ്റിംഗ് ആരംഭിക്കും. അതിനാൽ ഈ ഭാഗത്തു കൂടിയുള്ള ഗതാഗതം താത്കാലികമായി മാറ്റി കണ്ണംകുളങ്ങര വഴിയും നെടുപുഴ വഴിയും ഉപയോഗപ്പെടുത്തി നഗരത്തിലേക്ക് പ്രവേശിക്കുകയും തിരിച്ചുപോകുകയും ചെയ്യണം. കോർപറേഷൻ നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണിത്. 10 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കൂർക്കഞ്ചേരി മുതൽ സ്വരാജ് റൗണ്ട് വരെ കോൺക്രീറ്റിംഗ് പ്രവൃത്തി ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഇന്ന് മുതൽ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നും മേയർ എം.കെ. വർഗീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |