SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 AM IST

റവന്യൂ ജില്ലാ സ്കൂൾ ഒളിമ്പിക്സിന് മഴയിൽ കുതിർന്ന തുടക്കം

1

തൃശൂർ: റവന്യൂ ജില്ലാ സ്‌കൂൾ ഒളിംപിക്സിന് മഴയിൽ കുതിർന്ന തുടക്കം. മഴയെത്തിയതോടെ മത്സരക്രമം താളംതെറ്റി. രാവിലെ നടക്കേണ്ട മത്സരങ്ങൾ മണിക്കൂറുകളോളം വൈകി. അണ്ടർ 14 ഭിന്നശേഷി വിഭാഗം മത്സരങ്ങളാണ് രാവിലെ നടന്നത്. പിന്നീട് ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞ് ദീപശിഖാ പ്രയാണം പോലും ചാറ്റൽമഴയത്തായിരുന്നു. പതിനൊന്നരയോടെയാണ് മത്സരങ്ങൾ ആരംഭിച്ചതെങ്കിലും ആദ്യ ഫൈനൽ നടന്നത് ജൂനിയർ വിഭാഗത്തിൽ ലോംഗ് ജംപിലായിരുന്നു.

പോൾവാൾട്ട് ഉൾപ്പെടെ പല മത്സരങ്ങളും രാവിലെ ആരംഭിക്കാനായില്ല. കായിക താരങ്ങൾക്കും മഴ ഭീഷണിയായി. സിന്തറ്റിക് ട്രാക്കിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെന്ന പരാതിയുമുണ്ട്. പ്രതികൂല കാലവസ്ഥയെ തുടർന്ന് ഷോട്ട് മത്സരം ഇന്നലെ നടന്നില്ല. അതേസമയം ഉച്ചയ്ക്ക് ശേഷം ആകാശം തെളിഞ്ഞതോടെ മത്സരങ്ങൾ വേഗത്തിലായി.

റവന്യൂ ജില്ലാ കായികോത്സവം എ.സി. മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നംകുളം നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷയായി. തൃശൂർ ഡി.ഇ.ഒ: എ.കെ. അജിത് കുമാരി പതാക ഉയർത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷബീർ, കുന്നംകുളം നഗരസഭാ കൗൺസിലർ ബിജു സി. ബേബി, കുന്നംകുളം ബോയ്‌സ് സ്‌കൂൾ പ്രിൻസിപ്പൽ പി.ഐ. റസിയ, പി.ടി.എ പ്രസിഡന്റ് പ്രിയ സജീഷ്, എ.ഇ.ഒ: എ. മൊയ്തീൻ, ജില്ലാ സ്‌പോർട്‌സ് കോ- ഓർഡിനേറ്റർ എ.എസ്. മിഥുൻ, കെ.കെ. മജീദ്, ജേക്കബ് ജെ. ആലപ്പാട്ട് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL