SignIn
Kerala Kaumudi Online
Friday, 23 October 2026 3.53 AM IST

മോഹൻ രാഘവൻ പുരസ്‌കാരം ഫാസിൽ റസാഖിന്

1

തൃശൂർ: മികച്ച നവാഗത സംവിധായകനുള്ള ഓഫ് സ്റ്റേജ് മോഹൻ രാഘവൻ ചലച്ചിത്ര പുരസ്‌കാരം 'തടവ്' സംവിധാനം ചെയ്ത ഫാസിൽ റസാഖിന്. 25,000 രൂപയും അന്തരിച്ച ചിത്രകാരൻ മുഹമ്മദ് അലി ആദം രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നിരവധി സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയ ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് 6 ബി എന്ന ഒറ്റ സിനിമയിലൂടെ മലയാള സിനിമ രംഗത്ത് തന്റെ സ്ഥാനം അടയാളപ്പെടുത്തിയ യുവ സംവിധായകൻ മോഹൻ രാഘവന്റെ സ്മരണക്കായി അന്നമനട ഓഫ് സ്റ്റേജ് ആണ് പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്.

നവംബർ ഒമ്പതിന് അന്നമനടയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സംവിധായകൻ ടി.വി. ചന്ദ്രൻ പുരസ്‌കാരം സമ്മാനിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ബീന ചന്ദ്രൻ മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ അവാർഡ് കമ്മിറ്റി കൺവീനർ പി.കെ. കിട്ടൻ, അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, സംഘാടക സമിതി കൺവീനർ വി.വി. ജയരാമൻ, ഓഫ് സ്റ്റേജ് പ്രസിഡന്റ് പി.ടി. വിൽസൺ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL