SignIn
Kerala Kaumudi Online
Friday, 23 October 2026 2.27 PM IST

വായന ഇല്ലാതായി: ഡോ. എസ്.കെ. വസന്തൻ

1

തൃശൂർ: വായനാരീതി മാറിയെന്നല്ല, വായന തന്നെ ഇല്ലാതായെന്ന് എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് ഡോ. എസ്.കെ. വസന്തൻ. ആളൂർ യുവജനസമാജം വായനശാലയുടെ ഒരു കൊല്ലം നീളുന്ന 75-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 18നും 25നും മദ്ധ്യേ പ്രായമുള്ള ഒരാളും വായനശാലയിൽ പോകുന്നില്ലെന്നും സ്‌കൂൾ ലൈബ്രറികൾക്ക് ഒരധികാരിയും പ്രാധാന്യം നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം എ.വി. വല്ലഭൻ, കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ, വായനശാലാ പ്രസിഡന്റ് വടക്കുമ്പാട് നാരായണൻ, സെക്രട്ടറി എ.വി. ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു. ഡോ. വസന്തനെയും ഡോക്ടറേറ്റ് നേടിയ വടക്കുമ്പാട് നാരായണൻ, വി.എൻ. കൃഷ്ണചന്ദ്രൻ എന്നിവരെയും ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL