ചെറുതുരുത്തി: ചേലക്കര ഉപതിരഞ്ഞെടുപ്പ് സംഘർഷമുണ്ടാക്കി അട്ടിമറിക്കാൻ കോൺഗ്രസും യു.ഡി.എഫും ശ്രമിക്കുകയാണെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി. അബ്ദുൽ ഖാദർ. ചെറുതുരുത്തിയിലെ സംഘർഷത്തിന്റെ പേരിൽ തിരിച്ചടിക്കാമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ പറയുന്ന വീഡിയോ കോൾ പുറത്തുവന്നിരുന്നു. ഇത് കൊലവിളിയാണ്. കോൺഗ്രസ്, യു.ഡി.എഫ് നേതാക്കൾ ബോധപൂർവം ആസൂത്രണം ചെയ്താണ് സംഘർഷമുണ്ടാക്കുന്നത്. ജനവിധി അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമം. സമാധാനശ്രമത്തിനായി സ്ഥലത്തെത്തിയ വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷേക്ക് അബ്ദുൾ ഖാദറിനെയും സ്ഥിരംസമിതി അദ്ധ്യക്ഷൻ ഗിരീഷിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. എൽ.ഡി.എഫ് നേതാക്കളും പ്രവർത്തരും ഇതിൽ ജാഗ്രത പാലിക്കണം. ചേലക്കരയിലെ പ്രബുദ്ധരായ വോട്ടർമാർ ഇതിനെ അപലപിക്കണമെന്നും സമാധാനം നിലനിറുത്താൻ മുന്നോട്ട് വരണമെന്നും എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി. അബ്ദുൽഖാദർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |