കുന്നംകുളം: ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാല്, അഞ്ച് തിയതികളിൽ അബ്ദുൾ ബഷീർ നഗർ കുന്നംകുളം സി.ഐ.എസ്.ഐ ഹെറിറ്റേജിൽ നടക്കും. നാലിന് ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി.ആർ.പോൾസൺ പതാക ഉയർത്തും. മന്ത്രി അഡ്വ.കെ.രാജൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആർ.ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. പതിനൊന്നിന് കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീതാരവീന്ദ്രൻ എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. എൻ.കെ.അക്ബർ എം.എൽ.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആർ.ചന്ദ്രൻ ആപ്പിന്റെ ലോഞ്ചിംഗ് നിർവഹിക്കും. വിദ്യാഭ്യാസ അവാർഡ് വിതരണം, ചികിത്സാസഹായ വിതരണം, വെൽഫെയർ ഫണ്ട് അവലോകനം എന്നിവ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |