തൃശൂർ: ശ്രീനാരായണ ധർമ്മ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ സർവമത മഹാ സമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി തൃശൂരിൽ സ്മൃതി സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാളെ രാവിലെ 10.30ന് സ്വാമി മുക്താനന്ദ ഉദ്ഘാടനം ചെയ്യും. സർവമത സമ്മേളനവും മതത്തിന്റെ പുനർവിഭാവനവും എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും. നിത്യചൈതന്യ യതിയുടെ ശിഷ്യൻ ഷൗക്കത്ത് പ്രഭാഷണം നടത്തും. ഡോ. വി.കെ. ഗോപിനാഥൻ, കെ.എം. സിദ്ധാർത്ഥൻ മാസ്റ്റർ എന്നിവരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ജയൻ തോപ്പിൽ, സെക്രട്ടറി മനോജ് അയ്യന്തോൾ, കോ- ഓർഡിനേറ്റർ ശിവദാസ് മങ്കുഴി, ട്രഷറർ പി.വി. പ്രകാശൻ, ജോയിന്റ് കോ- ഓർഡിനേറ്റർ സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |