
തൃശൂർ: മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ ചരമവാർഷിക ദിനാചരണത്തിന്റെ ജില്ലാതല അനുസ്മരണ സമ്മേളനം ദളിത് കോൺഗ്രസ് നടത്തി. ജില്ലാ പ്രസിഡന്റ് സതീഷ് അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വാസു വള്ളഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി വി.ജി.അശോകൻ, ഐ.എൻ.ടി.യു.സി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.പ്രകാശൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.വി.അരുൺ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി.സജിത്ത്, ഗണേശ് പണിക്കൻ, രഘു കാര്യാട്ട്, ഏങ്ങണ്ടിയൂർ പഞ്ചായത്ത് മെമ്പർ കൂടിയായ ബാബു ചെമ്പൻ, മോഹൻ ഒരുമനയൂർ, അനൂപ് മരത്താക്കര, സുന സന്തോഷ്, പുഷ്പ വിശ്വംഭരൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |