വലപ്പാട്: ഗുരുധർമ്മ പ്രചാരണ സഭ തൃപ്രയാർ യൂണിറ്റ് ഏഴാം വാർഷികവും ഗുരു ആശാൻ മണ്ഡലത്തിന്റെ ഒന്നാം വാർഷികവും ആഘോഷിച്ചു. വലപ്പാട് കളിമണ്ഡലത്തിൽ നടന്ന ചടങ്ങിൽ കെ.വി. ജയരാജൻ മാസ്റ്റർ അദ്ധ്യക്ഷനായി. ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ സെക്രട്ടറി കെ.യു. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സദു കളിമണ്ഡലം രചിച്ച ഗുരുദേവന്റെ അറിയപ്പെടാത്ത യാത്രകൾ പുസ്തകത്തിന്റെ ചട്ട പ്രകാശനം ചെയ്തു. ചലച്ചിത്രസംവിധായകൻ അമ്പിളി മുഖ്യാതിഥിയായി. സദു കളിമണ്ഡലം, ചേറ്റുപുഴ ആനന്ദൻ, കെ. ദിനേശ് രാജ, പുഷ്പാംഗദൻ നടൂപറമ്പിൽ, ബീന സദാനന്ദൻ, ഗോപാലൻ വേളയിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |