തൃശൂർ: ചിയ്യാരം ഐ.സി.എ.ഐ ഭവനിൽ രണ്ടാം സംസ്ഥാന കൊമേഴ്സ് കാർണിവൽ നാലെ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറു വരെ നടക്കും. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ തൃശൂർ ബ്രാഞ്ചിന്റെയും ഹയർ സെക്കൻഡറി കൊമേഴ്സ് അദ്ധ്യാപക കൂട്ടായ്മയായ കേരള കൊമേഴ്സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. വിദ്യാർത്ഥികൾക്കായി കൊമേഴ്സ് ക്വിസ്, ജൂനിയർ സി.എ ബെസ്റ്റ് മാനേജർ എന്നീ മത്സരങ്ങളും സംഘടിപ്പിക്കും. 14 ജില്ലകളിൽ നിന്നും മികവ് തെളിയിച്ച 500 മത്സരാർത്ഥികൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ അനൂപ് വി. ഫ്രാൻസിസ്, ബൈജു ആന്റണി, സിബിൻ ലാസർ, ജീൻ പോൾ, ടി.ജി. സതീഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |