SignIn
Kerala Kaumudi Online
Friday, 23 October 2026 8.03 AM IST

പീച്ചി ദുരന്തം: ചീഫ് സെക്രട്ടറി അന്വേഷിക്കും

1

തൃശൂർ: പീച്ചി ഡാമിന്റെ ഷട്ടറുകൾ തുറന്നുവിട്ട് പ്രളയമുണ്ടായ സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. പീച്ചി ഡാം ഷട്ടറുകൾ കൃത്യസമയത്ത് തുറക്കാത്തതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയും നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് അഡ്വ. ഷാജി കോടങ്കണ്ടത്ത് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ജൂലായ് 31ന് അയച്ച പരാതിയിൽ എന്ത് നടപടിയെടുത്തുവെന്ന് ചോദിച്ച് വിവരാവകാശ നിയമം വഴി അന്വേഷണം നടത്തിയപ്പോഴാണ് ചീഫ് സെക്രട്ടറിയോട് അന്വേഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നറിയിച്ചത്. പീച്ചി ഡാം തുറന്നുവിട്ട് ദുരന്തുമുണ്ടാക്കിയത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL