തൃശൂർ: പൂരം കലക്കലുമായി ബന്ധപ്പെട്ട് അന്നത്തെ കളക്ടർ വി.ആർ. കൃഷ്ണതേജയുടെ മൊഴിയെടുക്കാൻ സാദ്ധ്യത. കഴിഞ്ഞദിവസം തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ കൃഷ്ണതേജക്കെതിരെ മൊഴി നൽകിയിരുന്നു. വെടിക്കെട്ട് നടത്താൻ വൈകിയതിന്റെ കാരണം മാഗസിൻ പൊലീസ് പൂട്ടി പോയപ്പോൾ കളക്ടറെ അറിയിച്ചെങ്കിലും രണ്ടു മണിക്കൂർ വൈകിയാണ് എത്തിയതത്രെ. അതിനാലാണ് വെടിക്കെട്ട് വൈകാനിടയാക്കിയതെന്നാണ് ദേവസ്വങ്ങളുടെ ആരോപണം.
പൂരം തടസപ്പെട്ട വിവരം അറിഞ്ഞയുടൻ വി.ആർ. കൃഷ്ണതേജ ഇടപെട്ടിരുന്നുവെന്നാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രി കെ. രാജനും വ്യക്തമാക്കിയത്. കളക്ടർ പല തവണ പറഞ്ഞിട്ടും പൊലീസ് വഴങ്ങാത്തതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണമത്രേ. പൂരത്തിനുശേഷം ആന്ധ്രയിലേക്ക് പോകാൻ സർക്കാരിന്റെ അനുവാദം വാങ്ങിയാണ് കൃഷ്ണതേജ പോയത്. തൃശൂരിലേക്ക് വിളിച്ചുവരുത്തിയോ ആന്ധ്രയിലെത്തിയോ വേണം മൊഴിയെടുക്കാൻ. എന്തു ചെയ്യണമെന്നത് സംബന്ധിച്ച് അന്വേഷണ സംഘം അടുത്ത ദിവസം തന്നെ തീരുമാനമെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |