SignIn
Kerala Kaumudi Online
Friday, 23 October 2026 8.03 AM IST

'വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം'

1

വടക്കാഞ്ചേരി: വയനാട് ചൂരൽമല ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കെ. രാധാകൃഷ്ണൻ എം.പി. കേന്ദ്രസർക്കാർ നിലപാട് കേരളത്തോടുള്ള കടുത്ത അവഗണനയും, അനീതിയുമാണെന്ന് ആരോപിച്ചു. പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിച്ച് മടങ്ങിയിട്ട് മൂന്ന് മാസം പിന്നിട്ടു. വാഗ്ദാനങ്ങൾ തികഞ്ഞ തട്ടിപ്പാണ്. 2400 കോടി രൂപയുടെ പ്രത്യേക പാക്കേജ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല.സംസ്ഥാന സർക്കാരിനെതിരെയുള്ള വെല്ലുവിളിയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ കത്തിലൂടെ വെളിവാകുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL