നെല്ലായി: സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടത്തോട് അനുബന്ധിച്ച് നെല്ലായി പറപ്പൂക്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എൽ.പി വിഭാഗം വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ബാങ്ക് പരിധിയിലെ ഏഴ് വിദ്യാലയങ്ങളിൽ നിന്നുള്ള എൽ.പി വിഭാഗം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. വിജയികൾക്കും മത്സരത്തിൽ പങ്കെടുത്തവർക്കും സമ്മാനം നൽകി. ബാങ്ക് മുൻ സെക്രട്ടറി കെ.കെ. ജയലക്ഷ്മി സമ്മാനദാനം നിർവഹിച്ചു. പ്രസിഡന്റ് എസ്. ഹരീഷ് കുമാർ അദ്ധ്യക്ഷനായി. കെ.കെ. സുരേന്ദ്രൻ, പി.പി. ഡേവീസ്, പി.ആർ. പ്രശാന്ത്, പി.വി. ബിജു, കെ.എസ്. രഘു, നിഷി ശശിധരൻ, റിൻഷിദ ഷിഫാജ്, സെക്രട്ടറി ബ്രീസി ജോൺ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |