SignIn
Kerala Kaumudi Online
Friday, 23 October 2026 8.01 AM IST

സേവന പ്രവർത്തനങ്ങളുമായി ലയൺസ് ക്ലബ്

ചേലക്കര: ചേലക്കര ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ചിറങ്കോണം കൃപ ചാരിറ്റബിൾ ട്രസ്റ്റ്, ശാന്തിസദൻ പനംകുറ്റി എന്നീ സ്ഥപനങ്ങൾക്ക് അരിയും ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തു. വാഴക്കോട് പ്ലാഴി സംസ്ഥാന പാതയോരങളായ ഉദുവഡി , നാട്യൻചിറ എന്നീ സെന്ററുകളിൽ ട്രാഫിക് ബോധവത്കരണ സന്ദേശ ബോർഡുകളും സ്ഥാപിച്ചു. ആൽഫ പാലിയേറ്റീവ് സെന്ററിലേക്ക് ഡയബറ്റിക്ക് കിറ്റ് വിതരണവും നടത്തി. ക്ലബ് പ്രസിഡന്റ് അഡ്വ. എൽദോ പൂക്കുന്നേൽ അദ്ധ്യക്ഷനായി. സോൺ ചെയർമാൻ ഗോപി ചക്കുന്നത്ത്, സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനം നിർവഹിച്ചു . സെക്രട്ടറി സി.എസ്. ഡിക്‌സൺ, വൈസ് പ്രസിഡന്റ് പ്രൊഫ. ഉണ്ണിക്കൃഷ്ണൻ . ഡിസ്ട്രിക്ട് ചെയർമാന്മാരായ മനോജ് തോട്ടത്തിൽ, ഡോ. ഉണ്ണിക്കൃഷ്ണൻ, വി.ആർ. ജോയിൻ സെക്രട്ടറി ശശികുമാർ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL