ചേർപ്പ് : പെരുമ്പിള്ളിശേരി സെന്ററിൽ നിന്ന് കാണാതായ ബൈക്ക് കണ്ടുകിട്ടി. തൃശൂർ കുറ്റിപ്പുറം റൂട്ടിൽ ഓടുന്ന സ്വകാര്യബസിലെ കണ്ടക്ടറായ വല്ലച്ചിറ വടക്കേടത്ത് സജേഷിന്റെ ബൈക്കാണ് കണ്ടുകിട്ടിയത്. ബസിൽ പോകാനായി ശനിയാഴ്ച രാവിലെ പെരുമ്പിള്ളിശേരിയിൽ പാർക്ക് ചെയ്ത ബൈക്ക് രാത്രി സജേഷ് തിരിച്ചെത്തി നോക്കിയപ്പോൾ കണ്ടെത്താനായില്ല. പിന്നീട് ചേർപ്പ് പൊലീസിൽ പരാതി നൽകി. ബൈക്ക് കാണാതായ വിവരം സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ബൈക്ക് കൊണ്ടുപോയയാൾ അതേസ്ഥലത്ത് രാത്രി തിരിച്ചു കൊണ്ടുവച്ചു. ബൈക്ക് തെറ്റി കൊണ്ടുപോയതാണെന്നും പാലക്കൽ വരെ എത്തിയതായും കടലാസ് കുറിപ്പിലെഴുതി സ്ഥലം വിട്ടു. ബൈക്ക് പൊലീസ് സാന്നിദ്ധ്യത്തിൽ ഉടമയ്ക്ക് തിരികെ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |