SignIn
Kerala Kaumudi Online
Friday, 23 October 2026 2.43 AM IST

പൂരം കൈയടക്കാൻ ശ്രമിച്ചിട്ടില്ല: എം.കെ.സുദർശൻ

1

തൃശൂർ: പൂരം കൈയടക്കാനാണ് കൊച്ചിൻ ദേവസ്വം ബോർഡ് ശ്രമിക്കുന്നതെന്ന തിരുവമ്പാടി ദേവസ്വത്തിന്റെ ആരോപണം ശരിയല്ലെന്ന് പ്രസിഡന്റ് എം.കെ.സുദർശൻ പറഞ്ഞു. പൂരം നടത്തിപ്പിന് ഉന്നതാധികാര സമിതി വേണമെന്ന് പറഞ്ഞ് കോടതിയിൽ സത്യവാങ്മൂലം നൽകിയത് സുഗമമായി പൂരം നടത്താനായാണ്. പൂരം നടത്തിപ്പ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ ചുമതലയല്ല. പക്ഷേ പൂരം പ്രധാനമായും നടക്കുന്നത് കൊച്ചിൻ ദേവസ്വം ബോർഡിന്റെ വടക്കുന്നാഥനിലും പരിസരത്തുമാണ്. അതിനാൽ തങ്ങൾക്കും പൂരം ഭംഗിയായി നടത്തണമെന്ന ഉത്തരവാദിത്വമുണ്ട്. കഴിഞ്ഞ തവണ പൂരം കലങ്ങിയിട്ടില്ല. വെടിക്കെട്ട് നടത്താൻ വൈകിയെന്ന് മാത്രമേയുള്ളൂ. തിരുവമ്പാടി ദേവസ്വം വേണ്ട രീതിയിൽ സഹകരിക്കാത്തതിനാലാണ് പ്രശ്‌നങ്ങൾ ഉണ്ടായത്. പൂരം നടത്തിപ്പിന്റെ ചരിത്രം പരിശോധിച്ചാലും വലിയ ഉത്തരവാദിത്വം കൊച്ചിൻ ദേവസ്വം ബോർഡിന് തന്നെയാണ്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട മഠത്തിൽ വരവ്, ഇലഞ്ഞിത്തറ മേളം, കുടമാറ്റം, വെടിക്കെട്ട് ഇതെല്ലാം നടത്താനുള്ള ചുമതലയാണ് ദേവസ്വങ്ങൾക്കുള്ളത്. എല്ലാറ്റിന്റെയും മേൽനോട്ടമാണ് ദേവസ്വം ബോർഡിനുള്ളതെന്നും പ്രസിഡന്റ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, SUDHARSAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL