
തൃശൂർ: മണ്ണുത്തി വെറ്ററിനറി പബ്ലിക് ഹെൽത്ത് വിഭാഗം, കോളേജ് ഒഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് റിയാക്ട് ഏഷ്യാ പസഫിക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ആൻ്റിബയോട്ടിക് പ്രതിരോധ വാരാചരണം നടത്തി. റിയാക്ട് ഏഷ്യാ പസഫിക് ഡയറക്ടർ ഡോ. എസ്.എസ്.ലാൽ ഉദ്ഘാടനം ചെയ്തു.
ആന്റിമൈക്രോബിയൽ പ്രതിരോധത്തെ ചെറുക്കാനുള്ള ഏകാരോഗ്യ സമീപനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഡോ.സി.ലത, ഡോ.ബി.സുനിൽ എന്നിവർ പ്രസംഗിച്ചു. ആശുപത്രികളിലെ അണുബാധാനിയന്ത്രണം, ഗുണനിലവാരമുള്ള മരുന്നുകളുടെയും വാക്‌സിനുകളുടെയും തുല്യമായ ലഭ്യത തുടങ്ങിയവയെ കുറിച്ച് ഡോ.സന്ധ്യ സുകുമാരൻ പ്രസംഗിച്ചു.
ആശുപത്രികളിലെ അണുബാധാ നിയന്ത്രണം, ഗുണനിലവാരമുള്ള മരുന്നുകളുടെയും വാക്‌സിനുകളുടെയും തുല്യമായ ലഭ്യത തുടങ്ങിയവയെ പറ്റിയും ക്ലാസ് നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |