
തൃശൂർ: എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.എ.പി. അബ്ദുൽ ഹകീം അസ്ഹരി നയിക്കുന്ന മാനവ സഞ്ചാരം 24 ന് തൃശൂരിലെത്തും. രാവിലെ 10 ന് സംരംഭകർ, പ്രൊഫഷണലുകൾ എന്നിവരുമായുള്ള ടേബിൾ ടോക് ഹയാത്ത് റീജൻസിയിൽ നടക്കും. 11.30 ന് യുവജന സംഘടന പ്രതിനിധികളുമായുളള കൂടിക്കാഴ്ച ശോഭ സിറ്റി ക്ലബ് ഹൗസിൽ നടക്കും. 12.30 ന് മീഡിയ മീറ്റും 2 മണിക്ക് പ്രാസ്ഥാനിക സംഗമവും നടക്കും. 5 ന് ഇ.എം.എസ് സ്‌ക്വയറിൽ മാനവസംഗമം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ പി. ബാലചന്ദ്രൻ എം. എൽ. എ അദ്ധ്യക്ഷനാകും. സയ്യിദ് ത്വാഹ സഖാഫി കുറ്റിയാടി സംസാരിക്കും. സയ്യിദ് ഫസൽ തങ്ങൾ, എം.എം ഇബ്രാഹിം, ഹമീദ് തളിയപാടത്ത്, ഷമീർ എറിയാട്, നിസാർ കോതച്ചിറ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |