SignIn
Kerala Kaumudi Online
Friday, 23 October 2026 4.15 PM IST

സിനീയർ ജേണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തിന് തുടക്കം: ചിത്രം കണ്ട് നിറഞ്ഞുചിരിച്ച് ഗോപിയാശാൻ

senior
1

തൃശൂർ: സ്മരണകളിരമ്പിയ വേദിയിൽ കലാമണ്ഡലം ഗോപിയാശാൻ സ്വന്തം ചിത്രം കണ്ട് നിറഞ്ഞു ചിരിച്ചു. കലാമണ്ഡലം ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് ഡൽഹിയിൽ 1992ൽ നടന്ന ഉദ്ഘാടനത്തിന്റെ ചിത്രമാണ് ഗോപിയാശാനെ തൊട്ടുണർത്തിയത്. മുൻ രാഷ്ട്രപതിമാരായ ശങ്കർദയാൽ ശർമ, കെ.ആർ.നാരായണൻ, മുൻ മുഖ്യമന്ത്രി ഇ.എം.എസ്, പണ്ഡിറ്റ് രവിശങ്കർ, കെ.പി.ഉണ്ണിക്കൃഷ്ണൻ, എം.എ.ബേബി എന്നിവരും കഥകളി വേഷത്തിൽ ഗോപിയാശാനും നിൽക്കുന്ന ചിത്രമാണ് കൗതുകമായത്. സീനിയർ ജേണലിസ്റ്റ്‌സ് ഫോറം കേരളയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ വാർത്താചിത്ര പ്രദർശനം സാഹിത്യഅക്കാഡമിയിൽ ഉദ്ഘാടനം ചെയ്യാനെത്തിയതാണ് ഗോപിയാശാൻ. 60 ചിത്രകാരന്മാരുടെ 74 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ഗോപിയാശാനെ മുൻമേയർ ഐ.പി.പോൾ പൊന്നാടയണിയിച്ചു. മുതിർന്ന ഫോട്ടോഗ്രാഫർ കെ.കെ.രവീന്ദ്രനെ വി.എസ്.സുനിൽ കുമാർ ആദരിച്ചു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ അദ്ധ്യക്ഷനായി. കോർഡിനേറ്റർ പി.മുസ്തഫ, പ്രസ് ക്ലബ് ജില്ലാപ്രസിഡന്റ് എം.ബി.ബാബു, സെക്രട്ടറി രഞ്ജിത് ബാലൻ, വി.എം.രാധാകൃഷ്ണൻ, ജോൺസൺ വി.ചിറയത്ത്, സീനിയർ ജേണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ് എ.മാധവൻ, ജന.സെക്രട്ടറി കെ.പി വിജയകുമാർ, ജന.കൺവീനർ എൻ.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് സാഹിത്യഅക്കാഡമി ഹാളിൽ മാദ്ധ്യമശക്തി സെമിനാർ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL