
തൃശൂർ: ജില്ലാ പഞ്ചായത്തും യുവജന ക്ഷേമ ബോർഡും നേതൃത്വം നൽകുന്ന ജില്ലാ കേരളോത്സവം ഡിസംബർ 27 മുതൽ 31 വരെ നടത്തും. കലാമത്സരങ്ങൾ തൃശൂരിലും കായിക മത്സരങ്ങൾ കുന്നംകുളത്തുമാണ് നടക്കുക. പഞ്ചായത്ത്/ ബ്ലോക്ക്തല കേരളോത്സവം ഡിസംബർ 20 നകം പൂർത്തിയാക്കും. സ്വാഗതസംഘം ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ മഞ്ജുള അരുണൻ, ദീപ എസ്.നായർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാഫി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |