തൃശൂർ : ഒട്ടേറെ പ്രതിസന്ധികൾക്കിടയിലും വിജയിച്ച് കയറാനായത് എൽ.ഡി.എഫിന് നേട്ടമായി.ഏതാനും മാസം മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ.ഡി.എഫ് വിജയിച്ച ഏക മണ്ഡലമായ ആലത്തൂരിൽ ഉൾപ്പെടുന്ന ചേലക്കരയിൽ രാധാകൃഷ്ണന് ലഭിച്ചത് 5073 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. അത് മറികടന്ന് ഇരട്ടിയിലധികം വോട്ട് നേടാനായി. ഒരു വശത്ത് ഭരണവിരുദ്ധ വികാരമെന്ന പ്രചാരണം, മറുവശത്ത് പ്രചാരണ വേളയിൽ ഓരോ ദിനവും മാറി മാറി വന്ന വിവാദങ്ങൾ, കെ.രാധാകൃഷ്ണൻ എം.പി പ്രചാരണത്തിൽ നിന്ന് അകലം പാലിക്കുന്നുവെന്ന ആരോപണം തുടങ്ങി ഒട്ടേറെ പ്രതിബന്ധങ്ങൾ മറികടന്നാണ് എൽ.ഡി.എഫ് വിജയം നേടിയത്
യു.ഡി.എഫിന്റെ എല്ലാ സംവിധാനങ്ങളും എണ്ണയിട്ട യന്ത്രം കണക്കെ പ്രവർത്തിച്ചു. തലമുതിർന്ന നേതാക്കളടക്കം പ്രചാരണ രംഗത്തിറങ്ങി. ഭരണവിരുദ്ധ വികാരം അടക്കം ഉന്നയിച്ചെങ്കിലും വോട്ടാക്കി മാറ്റാൻ യു.ഡി.എഫിനായില്ല. സ്വന്തം പഞ്ചായത്തുകളായ പഴയന്നൂർ, കൊണ്ടാഴി, തിരുവില്വാമല എന്നിവിടങ്ങളിൽ നേട്ടം കൈവരിക്കാനായില്ല. മുള്ളൂർക്കര, പഴയന്നൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന പതിനൊന്നാം റൗണ്ടിൽ പ്രദീപിന്റെ ലീഡ് അൽപ്പം കുറയ്ക്കാനായത് മാത്രമാണ് ആശ്വാസം. മറ്റിടങ്ങളിൽ യു.ഡി.എഫ് പ്രതീക്ഷിച്ച വോട്ടുകൾ ബി.ജെ.പി പെട്ടിയിലേക്കും അൻവറിന്റെ ഡി.എം.കെ സ്ഥാനാർത്ഥിക്കും ലഭിച്ചെന്നാണ് വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |