SignIn
Kerala Kaumudi Online
Friday, 23 October 2026 2.13 AM IST

എഴുന്നള്ളിപ്പിന് തടസമുണ്ടെന്ന് ദേവസ്വം ചെയർമാൻ

ഗുരുവായൂർ: കോടതിയുടെ മാർഗ രേഖ പ്രകാരം രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ എഴുന്നെള്ളിപ്പിന് വിലക്കുള്ളതിനാൽ ഏകാദശി ദിവസം പാർഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിന് തടസമുണ്ടെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ. ഇക്കാര്യം വിശദീകരിച്ച് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിക്ക് കത്ത് നൽകുമെന്നും പറഞ്ഞു. മാർഗരേഖക്കനുസൃതമായി ഗജരാജൻ അനുസ്മരണ ഘോഷയാത്രയിൽ മാറ്റങ്ങളുണ്ടാകും. ഘോഷയാത്ര സമയത്ത് ആളുകൾ ആനകൾക്കടുത്തെത്താതിരിക്കാൻ ബാരിക്കേഡ് കെട്ടും. ഗജരാജ മണ്ഡപത്തിൽ പ്രണാമം അർപ്പിക്കാൻ ഒരു ആനയെ മാത്രമേ കയറ്റൂ. ഭരണസമിതി അംഗങ്ങളടക്കമുള്ളവരും ഈ സമയത്ത് മണ്ഡപത്തിൽ കയറില്ലെന്ന് ചെയർമാൻ പറഞ്ഞു. ഹൈക്കോടതിയുടെ നാട്ടാന മാർഗരേഖയിലെ നിർദേശങ്ങളിൽ ഇളവാവശ്യപ്പെട്ട് ദേവസ്വം റിവ്യൂ ഹർജി നൽകും. ഗുരുവായൂർ ദേവസ്വത്തിന്റെ അഭിപ്രായം കേൾക്കാതെയാണ് മാർഗരേഖയെന്നും ചെയർമാൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL