ചെറുതുരുത്തി: കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ ചെറുതുരുത്തിയിൽ പ്രവർത്തിക്കുന്ന കഥകളി സ്കൂളിന്റെ വാർഷികവും ദേശീയ കഥകളി മഹോത്സവവും ഡിസംബർ 26,27,28 ദിവസങ്ങളിൽ കേരള കലാമണ്ഡലം നിള ക്യാമ്പസിൽ നടക്കും. പരിപാടിയുടെ ലോഗോ സദനം ബാലകൃഷ്ണൻ കേന്ദ്ര സംഗീത നാടക അക്കാഡമി കഥകളി പുരസ്കാര ജേതാവ് കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനു നൽകി പ്രകാശനം ചെയ്തു. യോഗത്തിൽ കഥകളി സ്കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. കലാമണ്ഡലം ശിവദാസൻ, കലാമണ്ഡലം പ്രശാന്ത്, കൃഷ്ണകുമാർ പൊതുവാൾ, രവീന്ദ്രനാഥ് മേനോൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |