ചാലക്കുടി: മേലൂർ പഞ്ചായത്ത് കുന്നപ്പിള്ളി ദേവരാജഗിരിയിൽ സ്ഥാപിക്കുന്ന കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപയാണ് അനുവദിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ് നിർമ്മാണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഒ. പോളി അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, ജില്ലാ പഞ്ചായത്തംഗം ലീല സുബ്രഹ്മണൻ, വനജ ദിവാകരൻ, ഇന്ദിര പ്രകാശൻ, പി. പി. ബാബു, പി. കെ. ഭാസി, ഷിജി വികാസ്, പി. ആർ.ബിബിൻ രാജ്, ടി.വി.നൈജു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |