തൃശൂർ: ഡിസംബർ 16 മുതൽ ജില്ലയിലെ താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ കരുതലും കൈതാങ്ങും പരാതിപരിഹാര അദാലത്ത് നടത്തും. ഡിസംബർ 5 വരെ തൃശൂർ, മുകുന്ദപുരം താലൂക്കുകളിലെയും 6 മുതൽ 13 വരെ മറ്റ് താലൂക്കുകളിലെയും പരാതികൾ സ്വീകരിക്കും. താലൂക്ക്, അദാലത്തും തീയതിയും: മുകുന്ദപുരം (6), തൃശൂർ (17), തലപ്പിളളി (21), കൊടുങ്ങല്ലൂർ (23), ചാവക്കാട് (24), കുന്നംകുളം (27), ചാലക്കുടി (28). പോർട്ടൽ വഴിയും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസ് മുഖേനയും പരാതി നൽകാം. അദാലത്ത് ദിനത്തിൽ അപേക്ഷ സമർപ്പിക്കുന്നവർക്കായി അദാലത്ത് കേന്ദ്രങ്ങളിൽ കൗണ്ടറുകളുണ്ടാകും.ഓൺലൈനായി പരാതിപ്പെടാൻ www.karuthal.kerala.gov.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |