SignIn
Kerala Kaumudi Online
Friday, 23 October 2026 8.02 AM IST

പൂരം പ്രതിസന്ധി: വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു

photo
1

തൃശൂർ: ആന എഴുന്നള്ളിപ്പിനെ തകർക്കുന്ന നടപടികൾ അവസാനിപ്പിക്കുക, ആചാര സംരക്ഷണത്തിന് സർക്കാർ നിയമം നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു. പൂരപ്രേമി സംഘത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ പൂരത്തിന്റെ തെക്കോട്ട് ഇറക്കം നടക്കുന്ന തെക്കേഗോപുര പ്രദക്ഷിണ വഴിയിലാണ് പ്രതിഷേധം നടന്നത്. പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴെക്കാട് അദ്ധ്യക്ഷത വഹിച്ചു. വിനോദ് കണ്ടെങ്കാവിൽ, അനിൽകുമാർ മോച്ചാട്ടിൽ, നന്ദൻ വാകയിൽ തുടങ്ങി നിരവധി പേർ പങ്കെടുത്തു. ആനയുടെ നെറ്റിപ്പട്ടം ഏന്തിയായിരുന്നു പ്രതിഷേധം. ഹൈക്കോടതി കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നതോടെ പൂരം നടത്തിപ്പ് ഏറെക്കുറേ അസാധ്യമായിരിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. ആചാരങ്ങൾ സംരക്ഷിക്കപ്പെടുന്നതുവരേയും സമരവഴിയിൽ തുടരുമെന്നും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL