SignIn
Kerala Kaumudi Online
Friday, 23 October 2026 5.00 PM IST

ലെവൽ ക്രോസ്സിലെ റോഡ് നന്നാക്കണം

road

തൃശൂർ: തിരുവമ്പാടി ലെവൽ ക്രോസ്സിലെ റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് തൃശ്ശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പൂങ്കുന്നം മേൽപ്പാലത്തിന് ബദലായി നിരവധി വാഹനങ്ങൾ എപ്പോഴും കടന്നുപോകുന്ന പൂങ്കുന്നം തിരുവമ്പാടി റോഡിൽ പൂങ്കുന്നം റെയിൽവേ സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന തിരുവമ്പാടി റെയിൽവേ ഗേറ്റ് നഗര ഗതാഗതത്തിൽ സുപ്രധാനസ്ഥാനം വഹിയ്ക്കുന്ന ഒന്നാണ്. അവിടെ റെയിൽവേ ഗേറ്റുകൾക്കുള്ളിലും ഗേറ്റുളോട് ചേർന്നുമുള്ള റോഡ് കുണ്ടും കുഴിയുമായി വളരെ മോശമായ അവസ്ഥയിലാണ്. ഇരുചക്ര വാഹന യാത്രികർ വലിയ കുഴികളിൽ മറിഞ്ഞുവീണ് അപകടമുണ്ടാകുന്നത് സാധാരണയാണ്. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL