SignIn
Kerala Kaumudi Online
Friday, 23 October 2026 11.59 AM IST

മത്സ്യബന്ധന വലയിൽ തിമിംഗല സ്രാവ് കുടുങ്ങി

photo
1

ചാവക്കാട്: ചേറ്റുവ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വലപ്പാട് കൊടിയമ്പുഴ ദേവസ്വത്തിന്റെ കീഴിലുള്ള കാവിലമ്മ വള്ളത്തിന്റെ വലയിൽ തിമിംഗലസ്രാവ് കുടുങ്ങി. തൊഴിലാളികൾ സ്രാവിനെ വലയിൽ നിന്നും അഴിച്ചുവിട്ടു. വന്യജീവി സംരക്ഷണം നിയമത്തിൽ ഉൾപ്പെടുത്തിയ ഇനമാണ് വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവ്. ഇവയെ പിടിക്കുന്നത് കുറ്റകരമാണ്. സംസ്ഥാനത്ത് ഇതുവരെ 28 തിമിംഗല സ്രാവിനെ കണ്ടെത്തിയിട്ടുള്ളതായി വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ ജിതിൻ ജോസ് പറഞ്ഞു. വല നശിച്ചതിന് നഷ്ടപരിഹാരമായി 25,000 രൂപ വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ കൊടിയ ദേവസ്വത്തിന് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL